top of page
Anugraha Nutraceuticals Logo
Free Shipping | Cash On Delivery | Easy Returns

ഇന്ത്യയിലെ കുട്ടികളിലെ അമിതവണ്ണം: പഴയ പ്രശ്നത്തിന്റെ പുതിയ രൂപം


ree

പണ്ടൊക്കെ കുട്ടികൾക്ക് വേണ്ടത്ര ഭക്ഷണം കിട്ടുന്നില്ല എന്നതായിരുന്നു ഇന്ത്യയിലെ  പ്രധാന വിഷയം. ഇപ്പോൾ കാലം മാറി, കഥയും മാറി. വിശപ്പിന്റെ  പ്രശ്നം മാറി, അമിതമായി കഴിക്കുന്നതിൻ്റെ പ്രശ്നമായി. ഇന്ത്യയിലെ പൊതുജനാരോഗ്യ രംഗത്തെ വലിയ വെല്ലുവിളിയായി കുട്ടികളിലെ അമിതവണ്ണം (Childhood Obesity) ഇപ്പോൾ മെല്ലെ മെല്ലെ കടന്നുവരികയാണ്.


ഒരു പുതിയ യാഥാർത്ഥ്യം: നഗരങ്ങളിലെ 'വെയ്റ്റ് വേവ്'

നഗരങ്ങളിലെ സ്കൂളുകളിലും കുടുംബങ്ങളിലും അമിതവണ്ണമുള്ള കുട്ടികൾ കൂടിക്കൂടി വരുന്നു. പ്രത്യേകിച്ചും നഗരങ്ങളിൽ താമസിക്കുന്ന, സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളിലാണ് ഇത് കൂടുതൽ. കാരണം, അവരുടെ ജീവിതശൈലി, ഭക്ഷണ രീതികൾ, സൗകര്യങ്ങൾ എന്നിവയെല്ലാം ഒരുപാട് മാറി.


ree

എളുപ്പത്തിൽ കിട്ടുന്ന പാക്കറ്റ് ഭക്ഷണങ്ങളും, sugary drinks ഉകൾ , ഭക്ഷണ വിതരണ ആപ്പുകളും, ഒപ്പം മണിക്കൂറുകളോളം നീളുന്ന സ്ക്രീൻ ടൈമും, കളിക്കാൻ സ്ഥലമില്ലായ്മയും എല്ലാം ചേർന്ന് തടി കൂട്ടാൻ പറ്റിയ ഒരന്തരീക്ഷം ഒരുക്കുന്നു.


ഈ കുട്ടികളിൽ പലരും മുതിർന്നും ഈ അമിതവണ്ണം നിലനിർത്തും എന്നും, അത് പിന്നീട് പലതരം രോഗങ്ങൾക്കും ജീവിതനിലവാരം കുറക്കുന്നതിനും കാരണമാകും എന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.


കാരണങ്ങൾ എന്തൊക്കെ? പുതിയ ശീലങ്ങൾ, പഴയ ചിന്തകൾ

1. ഭക്ഷണരീതി മാറിയത് :നമ്മുടെ തനത് ഭക്ഷണങ്ങൾ മാറ്റി, ഫാസ്റ്റ് ഫുഡും, പാക്കറ്റ് സ്നാക്സുകളും, മധുരമുള്ള ഡ്രിങ്ക്സുകളും  ഇഷ്ടവിഭവങ്ങളായി. ഇതിന് പെട്ടെന്ന് രുചി കിട്ടും, പക്ഷേ കലോറി കൂടുതലാണ്, പോഷകങ്ങൾ കുറവുമാണ്.


2. അനക്കമില്ലാത്ത ജീവിതം:പുറത്ത് കളിക്കുന്നതിനേക്കാൾ കൂടുതൽ സമയം കുട്ടികൾ ഇന്ന് മൊബൈലിലും ഡിജിറ്റൽ വിനോദങ്ങളിലുമാണ്. കായികമായ അധ്വാനം കുട്ടിക്കാലത്തിന്റെ ഭാഗമല്ലാതായി.


ree

3. 'തടിച്ചാൽ ആരോഗ്യം' എന്ന തെറ്റിദ്ധാരണ: തടിച്ച കുട്ടിയെ കണ്ടാൽ നല്ല ആരോഗ്യമുണ്ട് എന്ന് കരുതുന്ന ധാരാളം മാതാപിതാക്കൾ ഇപ്പോഴുമുണ്ട്. അമിതമായി ഭക്ഷണം നൽകുന്നതും, മധുരം കൊടുത്ത് സന്തോഷിപ്പിക്കുന്നതും ചെറുപ്പത്തിലേ മോശം ഭക്ഷണരീതിക്ക് കാരണമാകുന്നു.


4. നഗരജീവിതവും ജീവിതശൈലിയും : നഗരങ്ങളിലെ സൗകര്യങ്ങൾ 'സൗകര്യ ഭക്ഷണങ്ങൾക്കും' (Convenience Foods), രാത്രി വൈകി കഴിക്കുന്നതും , കളിക്കാൻ സ്ഥലമില്ലായ്മയ്ക്കും വഴിമാറുന്നു. തിരക്കുള്ള മാതാപിതാക്കൾ പെട്ടെന്നുള്ള ഭക്ഷണങ്ങളെ ആശ്രയിക്കുമ്പോൾ, അറിയാതെ unhealthy ആയ ശീലങ്ങൾ കുട്ടികളും  പഠിപ്പിക്കുന്നു.


ree

5. കുടുംബത്തിന്റെ  സ്വാധീനം: മാതാപിതാക്കളുടെ ശീലങ്ങളാണ് കുട്ടികൾ അനുകരിക്കുക. നിങ്ങൾ ഓടിനടന്ന് കഴിക്കുന്നവരോ, ഭക്ഷണം ഒഴിവാക്കുന്നവരോ, പാക്കറ്റ് ഫുഡിനെ ആശ്രയിക്കുന്നവരോ ആണെങ്കിൽ, കുട്ടികളും അതുപോലെയാകും. പാരമ്പര്യത്തിന് പങ്കുണ്ടെങ്കിലും, കുടുംബത്തിലെ ജീവിതശൈലിയാണ് ഏറ്റവും പ്രധാനം.


അമിതവണ്ണത്തിന്റെ  ഭവിഷ്യത്തുകൾ: കാഴ്ചകൾക്കപ്പുറം

കുട്ടികളിലെ അമിതവണ്ണം എന്നത് വെറും തൂക്കത്തിന്റെ കാര്യം മാത്രമല്ല, ആരോഗ്യത്തിന്റെ  കാര്യമാണ്. ചെറുപ്പത്തിൽ അധികമാകുന്ന കൊഴുപ്പ്, പ്രമേഹം, രക്തസമ്മർദ്ദം, കരൾ രോഗങ്ങൾ പോലുള്ള ജീവിതശൈലീ രോഗങ്ങളിലേക്ക് പെട്ടെന്ന് എത്തിക്കും. ഇത് ഹോർമോൺ വ്യതിയാനങ്ങളുണ്ടാക്കി നേരത്തെയുള്ള പ്രായപൂർത്തിയാകലിനും (Early Puberty) പ്രത്യുൽപാദന പ്രശ്നങ്ങൾക്കും കാരണമായേക്കാം.


ree

കൂടാതെ, തടിയുള്ള കുട്ടികൾക്ക് ആത്മവിശ്വാസം കുറവ്, body image പ്രശ്നങ്ങൾ, മറ്റുള്ളവരിൽ നിന്നുള്ള ഒഴിഞ്ഞുമാറൽ തുടങ്ങിയ മാനസിക പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇത് മുതിരുമ്പോഴും അവരെ ബാധിക്കും. അതുകൊണ്ട്, നേരത്തെയുള്ള പ്രതിരോധമാണ് ഏറ്റവും പ്രധാനം.


ഇനി മുന്നോട്ട്: ആരോഗ്യകരമായ അടിത്തറ കെട്ടിപ്പടുക്കുക

സത്യം എന്തെന്നാൽ, ഇതിനുള്ള പരിഹാരം വലിയ ഡയറ്റ് പ്ലാനുകളിലല്ല, നമ്മുടെ തനത് ഇന്ത്യൻ ഭക്ഷണരീതിയിലാണുള്ളത്.


 ഇന്ത്യൻ താലിയിലേക്ക് തിരിച്ചുപോകുക: വീട്ടിലുണ്ടാക്കുന്ന, ബാലൻസ്ഡ് ആൻഡ് സേഫ് ആയ ഭക്ഷണം അതായത്  ചോറ്/അരി ആഹാരം, പരിപ്പ്, പയറുവർഗ്ഗങ്ങൾ, കറികൾ, തൈര്, അൽപ്പം നെയ്യ് എന്നിവയടങ്ങിയ നമ്മുടെ ഊണ് കുട്ടികൾക്കു നൽകുക. ഇത്  കൃത്യമായ അളവിലും (Portion Control), വൈവിധ്യത്തോടെയും പോഷണം നൽകും.


ree

ബുദ്ധിപരമായി തിരഞ്ഞെടുക്കുക: മൈദ പോലുള്ള ശുദ്ധീകരിച്ച ധാന്യങ്ങൾ മാറ്റി, millets പോലുള്ള ധാന്യങ്ങളോ, തവിടുള്ള ഭക്ഷണമോ ഉപയോഗിക്കുക. പയറുവർഗ്ഗങ്ങൾ, പനീർ, മുട്ട, മീൻ, ഇറച്ചി എന്നിവയിലൂടെ പ്രോട്ടീൻ ഉറപ്പാക്കുക. പ്ലേറ്റിന്റെ  പകുതിയും പച്ചക്കറികളും പഴവർഗ്ഗങ്ങളും നിറയ്ക്കുക.


നല്ല കൊഴുപ്പുകൾ മതി: വറുത്തതും പൊരിച്ചതുമായ പാക്കറ്റ് സ്നാക്സിന് പകരം പരിപ്പ്, അണ്ടിപ്പരിപ്പ്, വിത്തുകൾ, മിതമായ അളവിൽ നെയ്യ് എന്നിവ ഉപയോഗിക്കുക.


ree

കുടുംബശീലങ്ങളാണ് ചികിത്സ

  • ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക - കുട്ടികൾ കണ്ട് പഠിക്കും.

  • ഭക്ഷണത്തെ സമ്മാനവുമായോ, വികാരങ്ങളുമായോ ബന്ധിപ്പിക്കാതിരിക്കുക.

  • മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കുക; വെള്ളമോ, മോരോ നൽകുക.

  • പുറത്ത് കളിക്കാൻ പ്രോത്സാഹിപ്പിക്കുക - കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും.

  • സ്കൂളുകളിലെ നല്ല ഭക്ഷണ-കായിക വിദ്യാഭ്യാസ പരിപാടികളെ പിന്തുണയ്ക്കുക.

ree
കഥ മാറ്റിയെഴുതുക: പെട്ടെന്നുള്ള മാറ്റമല്ല, ബോധപൂർവമായ ജീവിതം

കുട്ടികളിലെ അമിതവണ്ണം എന്നത് ഒരു ചാർട്ടിലെ വെറും അക്കമല്ല, ആധുനിക ജീവിതം എത്രത്തോളം ബാലൻസ് തെറ്റിപ്പോയി എന്നതിന്റെ  സൂചനയാണ്. എന്നാലും ഒരു നല്ല കാര്യമുണ്ട്, ഈ കഥ നമുക്ക് തിരുത്തി എഴുതാൻ പറ്റും.


പഴയ ഭക്ഷണരീതികളെ തിരിച്ചുപിടിച്ചും, സജീവമായ ജീവിതശൈലിക്ക് പ്രാധാന്യം നൽകിയും, തെറ്റിദ്ധാരണകൾ മാറ്റി ബോധവൽക്കരണം നൽകിയും, കുട്ടികളെ ശരീരത്തിലും മനസ്സിലും ആരോഗ്യത്തോടെ വളർത്താൻ സാധിക്കും.



കാരണം, അമിതവണ്ണത്തെ തടയുക എന്നതിന്റെ  അർത്ഥം കലോറി കുറയ്ക്കുക എന്നതല്ല, മറിച്ച് നമ്മൾ കഴിക്കുന്നതിലും, ചലിക്കുന്നതിലും, അടുത്ത തലമുറയെ വളർത്തുന്നതിലുമുള്ള ബാലൻസ് വീണ്ടെടുക്കുക എന്നതാണ്.


REFERENCES

 
 
 

Comments


bottom of page